വാഴക്കുളം: സെൻട്രൽ കേരള സഹോദയ സിബിഎസ്ഇ കായിക മേളയിൽ ആതിഥേയരായ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ സ്കൂൾ 578 പോയന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.
പുത്തൻകുരിശ് ബിടിസി സ്കൂൾ (209 പോയന്റ്) ഫസ്റ്റ് റണ്ണർ അപ്പും ചാലക്കുടി സിഎംഐ പബ്ലിക് സ്കൂൾ (174 പോയന്റ്) സെക്കൻഡ് റണ്ണർ അപ്പും ആയി. കായികമേളയുടെ രണ്ടാം ദിവസം ചാലക്കുടി സ്കൂളുമായി മൂന്നാം സ്ഥാനം പങ്കിട്ട കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് 149 പോയന്റ് ലഭിച്ചു.
ഇവർ വ്യക്തിഗത ചാമ്പ്യൻമാർ
മുഹമ്മദ് സയാൻ -അമൽ പബ്ലിക് സ്കൂൾ ആലുവ ( കിഡീസ് ബോയ്സ് ), എസ്തേർ ബിജോഷ് - കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം (കിഡീസ് ഗേൾസ്), ജോവാൻ ഡേവിഡ് പോൾ -എംജിഎം പബ്ലിക് സ്കൂൾ കണ്ടനാട് ( സബ് ജൂണിയർ ബോയ്സ് ), അർപ്പിത രതീഷ് - ബിടിസി പബ്ലിക് സ്കൂൾ പുത്തൻകുരിശ് (സബ് ജൂണിയർ ഗേൾസ്), ജോർജ് ജോസഫ് - സിഎംഐ പബ്ലിക് സ്കൂൾ ചാലക്കുടി(ജൂണിയർ ബോയ്സ്),
ഏയ്ഞ്ചൽ സാറ ഷാജി -ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ വെട്ടിക്കൽ(ജൂണിയർ ഗേൾസ്), ഏബൽ റെജി - കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം ( സീനിയർ ബോയ്സ്), എറിൻ ജോണി - ബിടിസി പബ്ലിക് സ്കൂൾ പുത്തൻകുരിശ് (സീനിയർ ഗേൾസ്), തരുൺ പ്രശാന്ത് - വില്ലേജ് ഇന്റർനാഷണൽ പബ്ലിക് സ്കൂൾ കുമാരമംഗലം ( സൂപ്പർ സീനിയർ ബോയ്സ് ), മെസ്മിൻ മത്തായി - സ്റ്റെല്ല മാരീസ് കോൺവെന്റ് സ്കൂൾ തിരുവാണിയൂർ, ഐശ്വര്യ അജിത് കാർമൽ പബ്ലിക് സ്കൂൾ വാഴക്കുളം (സൂപ്പർ സീനിയർ ഗേൾസ്)